Thirakalethire Vannalum - From "Njan Marykkutty"

തിരകളെതിരെ വന്നാലും കഴിയുകയില്ല യാത്ര
ശിലകളെതിരെ നിന്നാലും അടയുകില്ല പാത
ഉലകമെതിരു നിന്നാലും ഉയിരുപൊലിയുമെന്നാലും
നാൾതോറുമേറുന്നു ഉള്ളിലാകെ ആവേശം
ആവേശം...

കാതങ്ങൾ ദൂരം, നീളും സഞ്ചാരം
തല ചായ് ക്കാനില്ലാ, നേരം
മിഴികെട്ടും രാവിൽ തിരിവെട്ടം നീട്ടാൻ
കൂട്ടുണ്ട് ആശാനാളം

അതിരുകൾ തേടുന്നൊരു വഴിയാത്രിയിതൊരുനാൾ
പുതുകതിരുകൾ ചിന്തും തുടുപുലർവേളയിലെത്തും വരെ
വഴികളിൽ കനലാടിയ വിധിയോടിനി
അടരാടണമടവുകൾ പിഴയാതിവിടെ
ആവേശം... ആവേശം...

തിരകളെതിരെ വന്നാലും കഴിയുകയില്ല യാത്ര
ശിലകളെതിരെ നിന്നാലും അടയുകില്ല പാത
ഉലകമെതിരു നിന്നാലും ഉയിരുപൊലിയുമെന്നാലും
നാൾതോറുമേറുന്നു ഉള്ളിലാകെ ആവേശം
ആവേശം...



Credits
Writer(s): Varma Santhosh, Madhusoodanan Anand
Lyrics powered by www.musixmatch.com

Link