Thiramaalayaay

തിരമാലയായ് തടം തൊടും
കാൽ നനച്ചിടും പോയ് അകന്നിടും
പിരിയാതെയായ് ദിനം ഇദം
ഓർമ്മകൾ ചിരം പെയ്തിടുന്നകം
ദിന രാവുകൾ തളിരാതെയായ്
തേഞ്ഞിടുന്ന ലാവ് പോലെ മാഞ്ഞിടുന്നു
നീ മെല്ലെ നിനവായിരം തെളിയുന്നിതാ
കണ്ണകന്നു പോയ പോലെ കരളകന്നുവോ?

സ നി സ മാ (ആ ആ)

അലയേ അലയേ അരികിൽ
അണയേ കാര്യം പറയേ
പറയാതറിയാതരികിൽ അലയേ
ഞാനേ നീറും മുകിൽ നിറയും
നീതൻ പ്രഭാവമെന്നും
താനേ ഇതിൻ ഉയിർ തരംഗമായ് പതിയേ

നിറമേ, നിറമേ അഴകിൻ നിറമേ
നീയേ, നീയേ, നീയേ
നിലവേ, നിലവേ ഇരവിൻ ഒളിയേ
നീയേ, നീയേ, നീയേ
പിരിയാതെയായ് ദിനം ഇദം
ഓർമ്മകൾ ചിരം പെയ്തിടുന്നകം

തിരമാലയായ് തടം തൊടും
കാൽ നനച്ചിടും പോയ് അകന്നിടും
ദിന രാവുകൾ തളിരാതെയായ്
തേഞ്ഞിടുന്ന ലാവ് പോലെ മാഞ്ഞിടുന്നു
നീ മെല്ലെ നിനവായിരം തെളിയുന്നിതാ
കണ്ണകന്നു പോയ പോലെ കരളകന്നുവോ?
(ആ, ആ)



Credits
Writer(s): Ankit Menon, Shabareesh Varma
Lyrics powered by www.musixmatch.com

Link