Mindathedi

ഓ... ഉം... രാരോ രാരോ

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിര് വിരല് തൊടാതെ - പോകൂ
മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്

വളര്ന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം, ഇവനില്
തണല്മരം ഞാന് നേടിയ ജന്മം കുരുന്നു പൂവായി മാറി
ആരോ ആരാരോ പൊന്നേ ആരാരോ
ഇനിയമ്മയായി ഞാന് പാടാം മറന്നു പോയ താലോലം

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്

പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര
കനവിന്നക്കരയോ ഈ കരയോ ദൈവം ഉറങ്ങുന്നു
എവിടെ മൗനങ്ങള് എവിടെ നാദങ്ങള്
ഇനിയെങ്ങാണാ തീരം നിറങ്ങള് പൂക്കും നേരം

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിര് വിരല് തൊടാതെ - പോകൂ

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്
ഉം... വാവാവോ
രാരോ രാരോ ഉം

Credits
Writer(s): Kaithapram, Sithara Mohan
Lyrics powered by www.musixmatch.com

Link