Ithaloornnu Veena

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ

വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നൂ
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ

പകലു വാഴാൻ പതിവായി വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും താനേ മായും
കരയാതെടീ കിളിയേ
കണ്ണീർ തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും വീണ്ടും ഈ വിണ്ണിൽ

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ

നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ
താമരയിലയിൽ മഴനീർ മണികൾ തൂവീ പവിഴം
ഓർക്കാനൊരു നിമിഷം
നെഞ്ചിൽ, ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ

വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലേ



Credits
Writer(s): Kaithapram, Sithara Mohan
Lyrics powered by www.musixmatch.com

Link