Meena Venalil (From ''Kilukkam'')

ഉന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്ത്
ഉന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്തു-ന്തുന്താളെയുന്ത്

മീനവേനലിൽ (ആ, ആ)
രാജകോകിലേ (ആ, ആ)
അലയൂ നീ, അലയൂ
ഒരു മാമ്പൂ തിരയൂ
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ

വീണുടഞ്ഞൊരീ ഗാനപഞ്ചമം
മൊഴി കാണാതിനിയും വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം
അരികിൽ ഇനി വാ കുയിലേ

സൂര്യ സംഗീതം മൂകമാക്കും നിൻ
വാരിളം ചുണ്ടിൽ ഈണമാകാം ഞാൻ
പൂവിന്റെ പൂവിൻ മകരന്ദമേ ഈ
നോവിന്റെ നോവിൻ മിഴിനീരു വേണോ?
ഈ പഴയ മൺ വിപഞ്ചി തൻ
അയഞ്ഞ തന്തിയിലെന്തിനനുപമ സ്വരജതികൾ?

മീനവേനലിൽ (ആ, ആ)
രാജകോകിലേ (ആ, ആ)
അലയൂ നീ, അലയൂ
ഒരു മാമ്പൂ തിരയൂ
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ

കർണ്ണികാരങ്ങൾ സ്വർണ്ണവർണ്ണങ്ങൾ
ചൂടി നിന്നാലും തേടുമോ തുമ്പീ
ഹേമന്ത രാവിൽ മാകന്ദമായെൻ
ജീവന്റെ ജീവൻ തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ
മധുകണം നുകരണമിളംകിളിയേ

വീണുടഞ്ഞൊരീ ഗാനപഞ്ചമം
മൊഴി കാണാതിനിയും വഴി തേടും വനിയിൽ
വിരിഞ്ഞു ജന്മ നൊമ്പരം
അരികിൽ ഇനി വാ കുയിലേ

മീനവേനലിൽ (ആ, ആ)
രാജകോകിലേ (ആ, ആ)



Credits
Writer(s): Bichu Thirumala, S P Venkatesh
Lyrics powered by www.musixmatch.com

Link