Oru Poovithalin (From ''Agnidevan'')

അക്ഷരനക്ഷത്രം കോർത്ത ജപമാലയും കയ്യിലേന്തി
അഗ്നിയിൽ സ്പുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാർത്ഥിയാമെൻ
ഭിക്ഷാപാത്രത്തിൽ നിറയ്ക്കുക നിങ്ങൾ
ഇത്തിരി സ്നേഹാമൃതം

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്
നിറമാർന്ന ചന്ദ്രികയായ്
ഇനിയെൻ മനസ്സിൻ കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്
നിറമാർന്ന ചന്ദ്രികയായ്
ഇനിയെൻ മനസ്സിൻ കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ

ഒരു പൂവിതളിൽ

പെയ്തൊഴിഞ്ഞ വാനവും അകമെരിഞ്ഞ ഭൂമിയും
മതിമറന്നു പാടുമെൻ്റെ ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാർദ്രമായ് തലോടി ആ ഭവാൻ്റെ പാദം തേടി
ഞാനെൻ ശ്യാമ ജന്മം ശുഭ സാന്ദ്രമാക്കവേ

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്
നിറമാർന്ന ചന്ദ്രികയായ്
ഇനിയെൻ മനസ്സിൻ കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ

ഒരു പൂവിതളിൽ

ഈ അനന്തതീരവും ഇടറിനിന്ന കാലവും
വഴിമറന്ന യാത്രികൻ്റെ മൊഴിമറന്ന മൗനവും
ഉള്ളിൽ വീണലിഞ്ഞുചേരും ഈ മുഹൂർത്തമെന്നേ നിൻ്റെ
കാൽക്കൽ വീണ പൂക്കൾ പോലേ ധന്യമാക്കവേ

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്
നിറമാർന്ന ചന്ദ്രികയായ്
ഇനിയെൻ മനസ്സിൻ കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ



Credits
Writer(s): Gireesh Puthanchery, Radhakrishnan M G
Lyrics powered by www.musixmatch.com

Link