Karmukilin

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും
നിലാനാളമായി നീ

വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൌനമായ്
പറയാതറിഞ്ഞു നാം

പാതിരായായ് പകലായ്
മുള്ളുകളോ മലരായ്
പ്രിയാമുഖമാം നദിയിൽ
നീന്തിയലയും മിഴികൾ...

തൂമഞ്ഞും തീയാവുന്നു
നിലാവിൽ നീ വരില്ലെങ്കിൽ
ഒരോരൊ മാത്രയും ഒരോ യുഗം
നീ പോവുകിൽ

പാതിരായായ് പകലായ്
മുള്ളുകളോ മലരായ്
പ്രിയാമുഖമാം നദിയിൽ
നീന്തിയലയും മിഴികൾ...

ഈ നെഞ്ചിൽ കിനാവാളും
ചിരാതിൽ നീ തിളങ്ങുമ്പോൾ
ഓരോരോ സുഹാസവും ഓരോ ദളം
നീ പൂവനം...

കാർമുകിലിൽ പിടഞ്ഞുണരും തുലാമിന്നലായ് നീ
വാതിലുകൾ തുറന്നടയും
നിലാനാളമായി നീ

വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാർന്നും
വിവശലോലം കാത്തിരുന്നും അലസമേതോ മൌനമായ്
പറയാതറിഞ്ഞു നാം

പാതിരായായ് പകലായ്
മുള്ളുകളോ മലരായ്
പ്രിയാമുഖമാം നദിയിൽ
നീന്തിയലയും മിഴികൾ...

മിഴികൾ...

മിഴികൾ...



Credits
Writer(s): S Rafeeq Ahmed, Rahul Raj Thankappan
Lyrics powered by www.musixmatch.com

Link