Vijana Surabhi

വിജനസുരഭീ വാടികളിൽ
അകലെയെവിടെ പോയ് നീ
സജലമിഴികൾ തേടുകയായ്
ഹൃദയനാഥാ വരൂ
വിരഹമിതലിയാൻ മാധവം
മലരുകൾ തൂവിയ ശയ്യയിൽ
പ്രണയ നിവേദ്യമിതേൽക്കുവാൻ
പ്രിയനു പരിഭവമോ?

തജ്ജം തഗജം (തനനം തനനം നം)
തജ്ജം തഗജം (തനനനാ)
തഗജ്ജം തഗ്ജം, തരികിട തരികിട
തഗജ്ജം തഗ്ജം, തരികിട തരികിട
തഗജ്ജം തഗ്ജം, തരികിട തരികിട
തക തകിട, തക തകിട, തക തകിട താം

മധുകണങ്ങൾ നുകരുവാനായ്
ശലഭമേ നീ പോയോ?
സ്മൃതിപരാഗ തരികൾ നിന്റെ
ചിറകിൽ ഉണരില്ലേ
നാഥാ നിൻ പ്രേമവനിതൻ
ഓരത്തായ് വിരിഞ്ഞലിയുവാൻ
കൈക്കുമ്പിൾ കൂപ്പിയെരിയും
ഒരേകാന്തസൌഗന്ധികം

ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യം അല്ലിതു രണ്ടും

സമയനദിയിൽ അലസമൊഴുകും
നിമിഷ നൗകയിലേറി
ഒരു കിനാവിൽ വരിക വീണ്ടും
നിശയിൽ നീലിമയിൽ
ദേവാ നിൻ പാദപതനം
ചാരത്തായ് അറിഞ്ഞുണരുവാൻ
ഈ ജന്മം കൂടിയണിയാൻ
ഹേമന്ത നിദ്രാവരം

വിജനസുരഭീ വാടികളിൽ
അകലെയെവിടെ പോയ് നീ
സജലമിഴികൾ തേടുകയായ്
ഹൃദയനാഥാ വരൂ
വിരഹമിതലിയാൻ മാധവം
മലരുകൾ തൂവിയ ശയ്യയിൽ
പ്രണയ നിവേദ്യമിതേൽക്കുവാൻ
പ്രിയനു പരിഭവമോ

തജ്ജം തഗജം (തനനം തനനം നം)
തജ്ജം തഗജം (തനനനാ)
തഗജ്ജം തഗ്ജം, തരികിട തരികിട
തഗജ്ജം തഗ്ജം, തരികിട തരികിട
തഗജ്ജം തഗ്ജം, തരികിട തരികിട
തക തകിട, തക തകിട, തക തകിട താം



Credits
Writer(s): S Rafeeq Ahmed, Rahul Raj Thankappan
Lyrics powered by www.musixmatch.com

Link