Aaro Aaro Chare

ആരോ ആരോ
ചാരേ ആരോ
ആരും കാണാ, നേരിൻ കൂട്ടായി

സനമേ, സഖിയോ, സഹയാത്രികയോ
നിഴലോ, നിധിയോ, കനവിൻ തിരിയോ
മനസ്സിന് മൊഴിപോൽ ചെറുവാലാട്ടി
വരുമാരോ നീ കണ്ണേ, നീയെന്നുയിരോ

ആരോ ആരോ
ചാരേ ആരോ

വെള്ളിമുകിൽ കുഞ്ഞുപോലെ, അന്നൊരുനാൾ വന്നതല്ലേ
കണ്ണുനീരിൻ വെണ്മയോടെ, പുഞ്ചിരിപ്പാൽ തന്നതില്ലേ

കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോൾ
നീയെനിക്കും, ഞാൻ നിനക്കും ചങ്ങാതിയായി
തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ
നീയെനിക്കും, ഞാൻ നിനക്കും കണ്ണാടിയായി

ആരോ ആരോ
ചാരേ ആരോ

നിൻ്റെയുള്ളോ സ്നേഹമല്ലേ, നിന്നുടലോ നന്ദിയല്ലേ
കണ്ണു രണ്ടും കാവലല്ലേ, മണ്ണിതിൽ നീ, നന്മയല്ലേ

കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോൾ
നീയെനിക്കും, ഞാൻ നിനക്കും ചങ്ങാതിയായി
തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ
നീയെനിക്കും ഞാൻ നിനക്കും കണ്ണാടിയായി

ആരോ ആരോ
ചാരേ ആരോ

ആരും കാണാ, നേരിൻ കൂട്ടായി
സനമേ, സഖിയോ, സഹയാത്രികയോ
നിഴലോ, നിധിയോ, കനവിൻ തിരിയോ

മനസ്സിൻ, മൊഴിപോൽ ചെറുവാലാട്ടി
വരുമാരോ നീ കണ്ണേ, നീയെന് ഉയിരോ

കള്ളമില്ല സ്നേഹത്തോടെ ഉള്ളു തൊടുമ്പോൾ
നീയെനിക്കും ഞാന് നിനക്കും ചങ്ങാതിയായി
തമ്മിൽ തമ്മിൽ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോൾ
നീയെനിക്കും ഞാന് നിനക്കും കണ്ണാടിയായി



Credits
Writer(s): Gopi Sunder, Narayanan Hari
Lyrics powered by www.musixmatch.com

Link