Paathirayil

പാതിരയിൽ തിരുവാതിരപോലെ
പരമേശ്വരനിൽ പാർവതി പോലെ
കണ്ണനിൽ രാധ പാലിൽ വെണ്മ
കൺകളിൽ മഷിയും പോലെ
ഞാൻ അണ്ണനിൽ അലിയണ പെണ്ണ്
ഞാൻ അണ്ണനിൽ അലിയണ പെണ്ണ്

ആതിരാ തീക്കനൽ മൗലിയിൽ ചൂടി നീ
കാവലായ് നിൽക്കണേ പാതിരാവേ
ആയിരം കൈകളാൽ സ്നേഹമാം
പാൽക്കടൽ കോരി നീ തേകണെ
വെൺ പകലെ കനലായി നീറി നീറി
നനവാർന്നാർദ്രയായ് അകവും നീയായി
പുറവും നീയായി ഇഹവും പരവും നീയായി
ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ്
ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ്

പാതിരയിൽ തിരുവാതിരപോലെ
പരമേശ്വരനിൽ പാർവതി പോലെ
കണ്ണനിൽ രാധ പാലിൽ വെണ്മ
കൺകളിൽ മഷിയും പോലെ
ഞാൻ അണ്ണനിൽ അലിയണ പെണ്ണ്
ഞാൻ അണ്ണനിൽ അലിയണ പെണ്ണ്



Credits
Writer(s): Anwar Ali, Justin Varghese
Lyrics powered by www.musixmatch.com

Link